Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Indies

ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് കാ​​ര്യ​​വ​​ട്ട​​ത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം:​​ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന മ​​ത്സ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്ത്.

2026-27 രാ​​ജ്യാ​​ന്ത​​ര ഹോം ​​സീ​​സ​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ട മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് സെ​​പ്റ്റം​​ബ​​ര്‍ 27നാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തെ ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് പോ​​രാ​​ട്ടം. പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്ന് ഏ​​ക​​ദി​​നും അ​​ഞ്ച് ട്വ​​ന്‍റി-20​​യു​​മാ​​ണു​​ള്ള​​ത്.

മൂ​​ന്നു വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തേ​​ക്ക് ഏ​​ക​​ദി​​ന മ​​ത്സ​​രം എ​​ത്തു​​ന്ന​​ത്. 2023 ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി കാ​​ര്യ​​വ​​ട്ടം രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​നു വേ​​ദി​​യാ​​യ​​ത്.

ബോ​​ര്‍​ഡ​​ര്‍ ഗാ​​വ​​സ്‌​​ക​​ര്‍

ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ബോ​​ര്‍​ഡ​​ര്‍-​​ഗാ​​വ​​സ്‌​​ക​​ര്‍ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2027 ജ​​നു​​വ​​രി 21ന് ​​ആ​​രം​​ഭി​​ക്കും.

നാ​​ഗ്പു​​രി​​ലാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഫെ​​ബ്രു​​വ​​രി 27ന് ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ന​​ട​​ക്കും. ചെ​​ന്നൈ, ഗോ​​ഹ​​ട്ടി, റാ​​ഞ്ചി എ​​ന്നി​​വ​​യാ​​ണ് മ​​റ്റു വേ​​ദി​​ക​​ള്‍.

Sports

ലൂ​​പ്ഹോ​​ള്‍..!

ലൂ​​പ്ഹോ​​ള്‍ ഇ​​ല്ലാ​​ത്ത ഒ​​രു ടീ​​മും ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്നി​​ല്ലെ​​ന്ന​​തു സ​​ത്യം. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​തു​​വ​​രെ തോ​​ല്‍​വി അ​​റി​​യാ​​ത്ത ഏ​​ക ടീ​​മാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​വ​​രെ ലൂ​​പ്ഹോ​​ള്‍​സ് ഉ​​ണ്ട്. സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍​നി​​ന്ന് സെ​​മി ഫൈ​​ന​​ല്‍ ഉ​​റ​​പ്പാ​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ബ​​ല​​ഹീ​​ന​​ത ആ​​ദ്യം തു​​റ​​ന്നു കാ​​ണി​​ച്ച​​ത് പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ല്‍ ര​​ണ്ട് സൂ​​പ്പ​​ര്‍ ഓ​​വ​​റി​​നു​​ശേ​​ഷം കീ​​ഴ​​ട​​ങ്ങി​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​നാ​​യി​​രു​​ന്നു.

പി​​ന്നീ​​ട് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​ക്ക് എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 20 റ​​ണ്‍​സി​​നി​​ടെ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​പ്പോ​​ള്‍ ബാ​​റ്റിം​​ഗി​​ലെ ബ​​ല​​ക്കു​​റ​​വ് വെ​​ളി​​പ്പെ​​ട്ടു. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ബൗ​​ളിം​​ഗ് ഡെ​​പ്തും ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ട്ടു. 83/7 എ​​ന്ന നി​​ല​​യി​​ല്‍​നി​​ന്ന് വി​​ന്‍​ഡീ​​സ് 176/8 എ​​ടു​​ത്ത് ഇ​​ന്നിം​​ഗ്‌​​സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​പ്പോ​​ഴാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ബൗ​​ളിം​​ഗ് നി​​ര​​യു​​ടെ ബ​​ല​​ക്കു​​റ​​വ് വെ​​ളി​​പ്പെ​​ട്ട​​ത്.

ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം പ്ര​​ശ്‌​​നം

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ കാ​​ര്യ​​ത്തി​​ലേ​​ക്കു​​വ​​ന്നാ​​ല്‍ ലീ​​ഗ് റൗ​​ണ്ടി​​ലും സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലും ഉ​​ള്‍​പ്പെ​​ടെ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രു​​ടെ ബ​​ല​​ഹീ​​ന​​ത​​യാ​​യി​​രു​​ന്നു ഫോ​​ക്ക​​സ് ചെ​​യ്യ​​പ്പെ​​ട്ട​​ത്. അ​​തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​ല​​താ​​ഴ്ത്തി​​യ​​ത് അ​​ഭി​​ഷേ​​ക് ശ​​ര്‍​മ. ഇ​​ന്ത്യ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍​മാ​​രാ​​യ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ എ​​ന്നി​​വ​​ര്‍ ഓ​​ഫ് സ്പി​​ന്ന​​ര്‍​മാ​​ര്‍​ക്കു മു​​ന്നി​​ല്‍ വീ​​ഴു​​ന്ന​​തു പ​​തി​​വാ​​ക്കി. ഓ​​ഫ് സ്പി​​ന്ന​​ര്‍​മാ​​രാ​​യ പാ​​ക്കി​​സ്ഥാ​​ന്‍റെ സ​​ല്‍​മാ​​ന്‍ അ​​ലി ആ​​ഘ, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ ആ​​ര്യ​​ന്‍ ദ​​ത്ത് എ​​ന്നി​​വ​​ര്‍​ക്കു മു​​ന്നി​​ല്‍ ലീ​​ഗ് റൗ​​ണ്ടി​​ല്‍ അ​​ഭി​​ഷേ​​ക് പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ എ​​യ്ഡ​​ന്‍ മാ​​ര്‍​ക്രം, സിം​​ബാ​​ബ്‌​വെ​​യു​​ടെ സി​​ക്ക​​ന്ദ​​ര്‍ റാ​​സ എ​​ന്നി​​വ​​ര്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​യും പ​​റ​​ഞ്ഞ​​യ​​ച്ചു. സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രാ​​യ ഇ​​ഷാ​​ന്‍റെ വി​​ക്ക​​റ്റ് ന​​ഷ്ടം ഫ​​ല​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗി​​നെ ബാ​​ധി​​ച്ചി​​ല്ല.

സ​​ഞ്ജു​​വി​​ന്‍റെ റോ​​ള്‍

എ​​തി​​രാ​​ളി​​ക​​ളു​​ടെ ത​​ന്ത്രം മ​​ന​​സി​​ലാ​​ക്കി ബാ​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ലീ​​ഗ് റൗ​​ണ്ട് ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ മു​​ന്‍​താ​​രം ഫാ​​ഫ് ഡു​​പ്ലെ​​സി അ​​ഭി​​ഷേ​​കി​​നു ന​​ല്‍​കി​​യ ഉ​​പ​​ദേ​​ശം. നാ​​ളെ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​റ​​ങ്ങു​​മ്പോ​​ള്‍, അ​​വ​​രു​​ടെ ത​​ന്ത്രം മ​​ന​​സി​​ലാ​​ക്കി ബാ​​റ്റ് ചെ​​യ്യാ​​ന്‍ ഇ​​ന്ത്യ​​ന്‍ ടോ​​പ് ഓ​​ര്‍​ഡ​​റി​​നു സാ​​ധി​​ക്കു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്. ഓ​​പ്പ​​ണിം​​ഗി​​ലേ​​ക്ക് വ​​ലം​​കൈ​​യ​​നാ​​യ സ​​ഞ്ജു സാം​​സ​​ണ്‍ എ​​ത്തി​​യ​​ത് സിം​​ബാ​​ബ്‌വെ​​യ്ക്ക് എ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​നു പോ​​സി​​റ്റി​​വി​​റ്റി ന​​ല്‍​കി​​യി​​രു​​ന്നു. വി​​ന്‍​ഡീ​​സി​​ന് എ​​തി​​രേ​​യും സ​​ഞ്ജു ക​​ളി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.

ര​​ണ്ടാം പ്ര​​ശ്‌​​നം

ആ​​റാം ബൗ​​ള​​റി​​നെ അവ​​ശ്യ​​ഘ​​ട്ട​​ത്തി​​ല്‍ ആ​​ശ്ര​​യി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത​​താ​​ണ് ടീം ​​ഇ​​ന്ത്യ​​യു​​ടെ പു​​തി​​യ പ്ര​​ശ്‌​​നം. സിം​​ബാ​​ബ്‌​വെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഈ ​​ലൂ​​പ്പ് ഹോ​​ള്‍ തു​​റ​​ന്നു കാ​​ണി​​ച്ച​​ത്. അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ്, ജ​​സ്പ്രീ​​ത് ബും​​റ, വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി, ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ എ​​ന്നി​​വ​​രാ​​ണ് ബൗ​​ളിം​​ഗ് യൂ​​ണി​​റ്റി​​ലെ പ്ര​​മു​​ഖ അ​​ഞ്ച് അം​​ഗ​​ങ്ങ​​ള്‍. ഇ​​വ​​ര്‍​ക്കൊ​​പ്പം ആ​​റാ​​മ​​നാ​​യെ​​ത്തു​​ന്ന​​ത് ശി​​വം ദു​​ബെ, തി​​ല​​ക് വ​​ര്‍​മ, അ​​ഭി​​ഷേ​​ക് ശ​​ര്‍​മ എ​​ന്നി​​വ​​രി​​ല്‍ ആ​​രെ​​ങ്കി​​ലും. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ദു​​ബെ ഇ​​തു​​വ​​രെ എ​​റി​​ഞ്ഞ​​ത് 9.2 ഓ​​വ​​ര്‍. 13.28 റേ​​റ്റി​​ല്‍ 124 റ​​ണ്‍​സ് വ​​ഴ​​ങ്ങി. അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ക​​യും ചെ​​യ്തു.

ക​​ഴി​​ഞ്ഞ 18 മാ​​സ​​ത്തി​​നി​​ടെ റി​​ങ്കു സിം​​ഗും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും വ​​രെ പ​​ന്ത് കൈ​​യി​​ല്‍ എ​​ടു​​ത്തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രേ ചെ​​ന്നൈ​​യി​​ലെ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഫ്‌​​ളാ​​റ്റ് പി​​ച്ചി​​ലാ​​യി​​രു​​ന്നു മ​​ത്സ​​ര​​മെ​​ന്നു പ​​റ​​ഞ്ഞ് ആ​​ശ്വ​​സി​​ക്കാം.

വി​​ന്‍​ഡീ​​സി​​നെ സൂ​​ക്ഷി​​ക്ക​​ണം

ആ​​റാം ബൗ​​ള​​ര്‍ പ്ര​​ശ്‌​​നം ഇ​​ന്ത്യ​​യെ കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കു​​ന്ന​​താ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും വെ​​ളി​​പ്പെ​​ട്ട​​ത്. 20 റ​​ണ്‍​സി​​നി​​ടെ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഏ​​ഴി​​ന് 187വ​​രെ എ​​ത്തി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ ബൗ​​ളിം​​ഗ് ഡെ​​പ്തി​​ന്‍റെ പ്ര​​ശ്‌​​നം​​ത​​ന്നെ​​യാ​​ണ്. സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രേ ഫ്‌​​ളാ​​റ്റ് പി​​ച്ചി​​ല്‍ 184/6 എ​​ന്ന സ്‌​​കോ​​റാ​​ണ് ഇ​​ന്ത്യ വ​​ഴ​​ങ്ങി​​യ​​ത്. ശി​​വം ദു​​ബെ ര​​ണ്ട് ഓ​​വ​​റി​​ല്‍ ന​​ല്‍​കി​​യ​​ത് 46 റ​​ണ്‍​സാ​​യി​​രു​​ന്നു.

നാ​​ളെ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ ജ​​യം മാ​​ത്രം ല​​ക്ഷ്യം​​വ​​ച്ച് ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ ഏ​​റ്റ​​വും ശ്ര​​ദ്ധി​​ക്കേ​​ണ്ട​​ത് മ​​ധ്യ​​ഓ​​വ​​റു​​ക​​ളി​​ലും ഡെ​​ത്ത് ഓ​​വ​​റു​​ക​​ളി​​ലും റ​​ണ്‍​സ് വ​​ഴ​​ങ്ങാ​​തി​​രി​​ക്കു​​ക എ​​ന്ന​​താ​​ണ്. മ​​ത്സ​​രം തോ​​റ്റെ​​ങ്കി​​ലും, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക​​ട്ട​​ര്‍ ബൗ​​ള​​ര്‍​മാ​​രു​​ടെ ആ​​ക്ര​​മ​​ണം അ​​തി​​ജീ​​വി​​ച്ച​​വ​​രാ​​ണ് വി​​ന്‍​ഡീ​​സ് ടീം. ​​പ്രോ​​ട്ടീ​​സി​​ന് എ​​തി​​രാ​​യ സൂ​​പ്പ​​ര്‍ എ​​ട്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ 10.2 ഓ​​വ​​റി​​ല്‍ ഏ​​ഴ് വി​​ക്ക​​റ്റി​​ന് 83 എ​​ന്ന നി​​ല​​യി​​ല്‍​നി​​ന്ന് വി​​ന്‍​ഡീ​​സ് 176/8 എ​​ന്ന സ്‌​​കോ​​റി​​ല്‍ എ​​ത്തി. ഇ​​ന്ത്യ​​ന്‍ ബൗ​​ള​​ര്‍​മാ​​ര്‍​ക്കു​​ള്ള മു​​ന്ന​​റി​​യി​​പ്പാ​​ണ് വി​​ന്‍​ഡീ​​സി​​ന്‍റെ ജേ​​സ​​ണ്‍ ഹോ​​ള്‍​ഡ​​റും റൊ​​മാ​​രി​​യോ ഷെ​​പ്പേ​​ര്‍​ഡും​​വ​​രെ നീ​​ളു​​ന്ന ബാ​​റ്റ​​ര്‍​മാ​​ര്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ന​​ട​​ത്തി​​യ​​ത്.

ജ​​യി​​ച്ചാ​​ല്‍ സെ​​മി ഫൈ​​ന​​ല്‍ എ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് ഇ​​ന്ത്യ​​യും വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സും നാ​​ളെ കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ഇ​​റ​​ങ്ങു​​ന്ന​​ത്. സെ​​മി​​ക്കു മു​​മ്പൊ​​രു ഫൈ​​ന​​ല്‍ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന പോ​​രാ​​ട്ടം...

Sports

ഷെപ്പേര്‍ഡിന്‍റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ക​പ്പി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ സൂ​പ്പ​ര്‍ പോ​രാ​ട്ടം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ന്‍​ഡീ​സ് 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 176 റ​ണ്‍​സെ​ടു​ത്തു.

ജേ​സ​ണ്‍ ഹോ​ള്‍​ഡ​റി​ന്‍റെ​യും റൊ​മാ​രി​യോ ഷെ​പ്പേ​ര്‍​ഡി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് കൂ​ട്ട​ത്ത​ക​ര്‍​ച്ച​യി​ല്‍​നി​ന്നും വി​ന്‍​ഡീ​സ് മ​ത്സ​രം തി​രി​ച്ചു​പി​ടി​ച്ച​ത്. 10.2 ഓ​വ​റി​ല്‍ 83-7 എ​ന്ന നി​ല​യി​ല്‍​നി​ന്നു​മാ​ണ് വി​ന്‍​ഡീ​സ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യ​ത്.

ജേ​സ​ണ്‍ ഹോ​ള്‍​ഡ​ര്‍ 31 പ​ന്തി​ല്‍ മൂ​ന്ന് സി​ക്‌​സും നാ​ല് ഫോ​റും ഉ​ള്‍​പ്പെ​ടെ 49 റ​ണ്‍​സെ​ടു​ത്തു. ഷെ​പ്പോ​ര്‍​ഡ് പു​റ​ത്താ​കാ​തെ 37 പ​ന്തി​ല്‍ നാ​ല് സി​ക്‌​സും മൂ​ന്ന് ഫോ​റും ഉ​ള്‍​പ്പെ​ടെ 52 റ​ണ്‍​സെ​ടു​ത്തു.

ഓ​പ്പ​ണ​റു​മാ​രാ​യ ബ്ര​ണ്ട​ന്‍ കിം​ഗ് 21 റ​ണ്‍​സും ഷാ​യ് ഹോ​പ് 16 റ​ണ്‍​സു​മാ​ണ് നേ​ടി​യ​ത്. ഷി​മ്രോ​ണ്‍ ഹെ​റ്റ്‌​മെ​യ​ന്‍-2, റോ​വ്മാ​ന്‍ പ​വ​ല്‍-9, ഷെ​ര്‍​ഫാ​നെ റു​ഥ​ര്‍​ഫോ​ര്‍​ഡ്-12, റോ​സ്റ്റ​ണ്‍ ചേ​സ്-2, മാ​ത്യൂ ഫോ​ഡ്-11 എ​ന്നി​വ​ര്‍ വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ലും​ഗി എ​ന്‍​ഗി​ഡി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. കോ​ര്‍​ബി​ന്‍ ബോ​ഷും ക​ഗീ​സോ റ​ബാ​ഡ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

സൂപ്പർ പോരാട്ടത്തിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, വിൻഡീസിന് ബാറ്റിംഗ്

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്. ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമയം, വിൻഡീസ് നിരയിൽ ഒരു മാറ്റമുണ്ട്. അകീൽ ഹൊസൈനു പകരം റോസ്റ്റൺ ചേസ് അന്തിമ ഇലവനിൽ ഇടംപിടിച്ചു.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ബ്രണ്ടൻ കിംഗ്, ഷായ് ഹോപ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റോവ്‌മാൻ പവൽ, ഷെർഫാനെ റുഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, ഷമാർ ജോസഫ്.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.

അതേസമയം, സൂപ്പർ എട്ട്റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യയ്ക്കും ഈ മത്സരം നിർണായകമാണ്. ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ തോൽപിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.

ഇന്ത്യ ഇനിയുള്ള സിംബാബ്‍വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ മത്സരങ്ങൾ ജയിച്ചാൽ സമ്മർദങ്ങളേതുമില്ലാതെ സെമി ഫൈനൽ കളിക്കാം. ദക്ഷിണാഫ്രിക്ക ശേഷിക്കുന്ന രണ്ടു കളികളും ജയിച്ചാൽ, ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും സെമി ഉറപ്പിക്കാം.

എന്നാൽ വിൻഡീസിനോട് ദക്ഷിണാഫ്രിക്ക തോറ്റാൽ, വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും നാലു പോയിന്‍റാകും. അപ്പോൾ നെറ്റ് റൺറേറ്റ് അനുസരിച്ചാകും ആദ്യ രണ്ടു സ്ഥാനക്കാരെ തീരുമാനിക്കുക.

Sports

ഷമാർ ജോസഫിന് നാലുവിക്കറ്റ്; ഇറ്റലിയെ 42 റൺസിന് വീഴ്ത്തി വിൻഡീസ്

കോൽക്കത്ത: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 42 റൺസിനു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 18 ഓവറിൽ 123 റൺസിനു പുറത്തായി.

26 റൺസെടുത്ത ബെൻ മനെന്‍റിയാണ് ഇറ്റാലിയൻ നിരയിലെ ടോപ് സ്കോറർ. അതേസമയം, താരത്തെ കൂടാതെ, ജെ.ജെ. സ്മട്ട്സ് (24), ആന്തണി മോസ്ക (19), ഗ്രാന്‍റ് സ്റ്റിവാർട്ട് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

30 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷമാർ ജോസഫാണ് ഇറ്റാലിയൻ ബാറ്റിംഗ് നിരയെ തകർത്തത്. മാത്യു ഫോർഡ് മൂന്നും ഗുഡാകേഷ് മോട്ടി രണ്ടും അകീൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്‍റെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവരും തരക്കേടില്ലാത്ത സംഭാവനകൾ നല്കി.

ഇറ്റലിക്കു വേണ്ടി ബെൻ മനെന്‍റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.

Sports

ട്വന്‍റി20 ലോകകപ്പ്: വിൻഡീസിനെതിരേ ഇറ്റലിക്ക് ജയിക്കാൻ 166

കോൽക്കത്ത: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇറ്റലിക്ക് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ആറുവിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്.

46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്‍റെ ഇന്നിംഗ്സ് കരുത്തിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അതേസമയം, താരത്തെ കൂടാതെ, റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

ഇറ്റലിക്കു വേണ്ടി ബെൻ മനെന്‍റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.

Sports

ടി20 ​ലോ​ക​ക​പ്പ്: നേ​പ്പാ​ളി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ നേ​പ്പാ​ളി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം. മും​ബൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് വി​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്.

നേ​പ്പാ​ൾ ഉ​യ​ർ​ത്തി​യ 134 റ​ൺ​സ് പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് 15.2 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ ഷാ​യ് ഹൊ​പ്പി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഷിം​റോ​ൺ ഹെ​റ്റ്മ​യ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് അ​നാ​യാ​സ​മാ​യി വി​ജ​യ​ത്തി​ലെ​ത്തി​യ​ത്.

ഷാ​യ് ഹോ​പ്പ് 61 റ​ൺ​സാ​ണെ​ടു​ത്ത​ത്. 44 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹോ​പ്പി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹെ​റ്റ്മ​യ​ർ 46 റ​ൺ​സാ​ണെ​ടു​ത്ത​ത്. 22 റ​ൺ​സെ​ടു​ത്ത ബ്രാ​ണ്ട​ൻ‌ കിം​ഗി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് വി​ൻ​ഡീ​സി​ന് ന​ഷ്ട​മാ​യ​ത്. ന​ന്ദ​ൻ യാ​ദ​വാ​ണ് നേ​പ്പാ​ളി​ന് വേ​ണ്ടി വി​ക്ക​റ്റെ​ടു​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ൾ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 133 റ​ൺ​സ് എ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ദീ​പേ​ന്ദ്ര സിം​ഗ് ഐ​റി​യു​ടെ മി​ക​വി​ലാ​ണ് നേ​പ്പാ​ൾ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ദീ​പേ​ന്ദ്ര 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദീ​പേ​ന്ദ്ര​യു​ടെ ഇ​ന്നിം​ഗ്സ്.

സോം​പ​ൽ കാ​മി 26 റ​ൺ​സെ​ടു​ത്തു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ജേ​സ​ൺ ഹോ​ൾ‌​ഡ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. അ​ഖി​യേ​ൽ ഹൊ​സെ​യ്ൻ, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ ജോ​സ​ഫ്, റോ​സ്റ്റ​ൺ ചെ​യ്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ നേ​പ്പാ​ളി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ നേ​പ്പാ​ളി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ൾ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 133 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ദീ​പേ​ന്ദ്ര സിം​ഗ് ഐ​റി​യു​ടെ മി​ക​വി​ലാ​ണ് നേ​പ്പാ​ൾ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ദീ​പേ​ന്ദ്ര 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദീ​പേ​ന്ദ്ര​യു​ടെ ഇ​ന്നിം​ഗ്സ്.

സോം​പ​ൽ കാ​മി 26 റ​ൺ​സെ​ടു​ത്തു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ജേ​സ​ൺ ഹോ​ൾ‌​ഡ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. അ​ഖി​യേ​ൽ ഹൊ​സെ​യ്ൻ, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ ജോ​സ​ഫ്, റോ​സ്റ്റ​ൺ ചെ​യ്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഫൈ​​ന്‍ ഷെ​​ര്‍​ഫെ​​യ്ന്‍

മും​​ബൈ: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് സി​​യി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​നാ​​യു​​ള്ള പോ​​രാ​​ട്ടം ക​​ടു​​ക്കു​​ന്നു. ര​​ണ്ട് റൗ​​ണ്ട് മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ മു​​ന്‍​ചാ​​മ്പ്യ​​ന്മാ​​രാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നോ​​ട് 30 റ​​ണ്‍​സ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ നി​​ല പ​​രു​​ങ്ങ​​ലി​​ലാ​​യി. ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഗ്രൂ​​പ്പി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം നേ​​ടി​​യ​​ത്.

42 പ​​ന്തി​​ല്‍ ഏ​​ഴ് സി​​ക്‌​​സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 76 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. സ്‌​​കോ​​ര്‍: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് 20 ഓ​​വ​​റി​​ല്‍ 196/6. ഇം​​ഗ്ല​​ണ്ട് 19 ഓ​​വ​​റി​​ല്‍ 166.

എ​​ട്ട് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് ഓ​​പ്പ​​ണ​​ര്‍​മാ​​രെ​​യും ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു വി​​ന്‍​ഡീ​​സ് ഇ​​ന്നിം​​ഗ്‌​​സ് കെ​​ട്ടി​​പ്പ​​ടു​​ത്ത​​ത്. ജേ​​സ​​ണ്‍ ഹോ​​ള്‍​ഡ​​ര്‍ (17 പ​​ന്തി​​ല്‍ 33)-റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡ് ആ​​റാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 31 പ​​ന്തി​​ല്‍ 62 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. റോ​​സ്റ്റ​​ണ്‍ ചേ​​സ് (29 പ​​ന്തി​​ല്‍ 34), ഷിം​​റോ​​ണ്‍ ഹെ​​റ്റ്മ​​യ​​ര്‍ (12 പ​​ന്തി​​ല്‍ 23) എ​​ന്നി​​വ​​രും വി​​ന്‍​ഡീ​​സ് ഇ​​ന്നിം​​ഗ്‌​​സി​​ലേ​​ക്കു സം​​ഭാ​​വ​​ന ചെ​​യ്തു.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ടോ​​പ് സ്‌​​കോ​​റ​​ര്‍ സാം ​​ക​​റ​​ന്‍ (30 പ​​ന്തി​​ല്‍ 43 നോ​​ട്ടൗ​​ട്ട്) ആ​​യി​​രു​​ന്നു. ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍ (33), ഫി​​ല്‍ സാ​​ള്‍​ട്ട് (30) എ​​ന്നി​​വ​​രും പൊ​​രു​​തി നോ​​ക്കി. വി​​ന്‍​ഡീ​​സി​​ന്‍റെ ഗു​​ഡാ​​കേ​​ഷ് മോ​​ട്ടി മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. 30 റ​ൺ​സി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഉ​യ​ര്‍​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇം​ഗ്ല​ണ്ട് 19 ഓ​വ​റി​ല്‍ 166 റ​ണ്‍​സി​ന് ഓ​ൾ ഔ​ട്ടാ​യി.

30 പ​ന്തി​ല്‍ 43 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ടോ​പ് സ്കോ​റ​റാ​യ സാം ​ക​റ​ന്‍ പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​നാ​യി​ല്ല. 23 പ​ന്തി​ല്‍ 33 റ​ണ്‍​സെ​ടു​ത്ത ജേ​ക്ക​ബ് ബേ​ത​ലും 14 പ​ന്തി​ല്‍ 21 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്‌​ല​റും 14 പ​ന്തി​ല്‍ 30 റ​ണ്‍​സ​ടി​ച്ച ഫി​ല്‍ സാ​ള്‍​ട്ടും തി​ള​ങ്ങി.
‌‌‌‌‌
മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഗു​ട​കേ​ഷ് മോ​ട്ടി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത റോ​സ്റ്റ​ൺ ചേ​സു​മാ​ണ് വി​ന്‍​ഡീ​സി​നാ​യി ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി​യ​ത്. സ്കോ​ര്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 20 ഓ​വ​റി​ല്‍ 196-6, ഇം​ഗ്ല​ണ്ട് 19 ഓ​വ​റി​ല്‍ 166ന് ​ഓ​ള്‍ ഔ​ട്ട്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 196 റ​ൺ​സ് എ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും റോ​സ്റ്റ​ൺ ചെ​യ്‌​സി​ന്‍റെ​യും ജേ​സ​ൺ ഹോ​ൽ​ഡ​റി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

റൂ​ത​ർ​ഫോ​ഡ് 76 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ചെ​യ്സ് 34 റ​ൺ​സും ഹോ​ൽ‌​ഡ​ർ 33 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ഫ്ര ആ​ർ‌​ച്ച​റും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി റൂ​ത​ർ​ഫോ​ഡ്; വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും റോ​സ്റ്റ​ൺ ചെ​യ്‌​സി​ന്‍റെ​യും ജേ​സ​ൺ ഹോ​ൽ​ഡ​റി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. റൂ​ത​ർ​ഫോ​ഡ് 76 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്.

ചെ​യ്സ് 34 റ​ൺ​സും ഹോ​ൽ‌​ഡ​ർ 33 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട്ട​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ഫ്ര ആ​ർ‌​ച്ച​റും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഷെ​പ്പേ​ർ​ഡി​ന് ഹാ​ട്രി​ക്; വി​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ ‌‌‌സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന് 35 റ​ൺ​സ് ജ​യം. ഷി​മ്രോ​ൺ ഹെ​റ്റ്‌​മെ​യ​റു​ടെ ബാ​റ്റിം​ഗ് ക​രു​ത്തും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡി​ന്‍റെ ഹാ​ട്രി​ക് പ്ര​ക​ട​ന​വു​മാ​ണ് വി​ൻ​ഡീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സ്നേ​ടി. 183 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സ്കോ​ട്ട്ല​ൻ​ഡ് 18.5 ഓ​വ​റി​ൽ 147 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 42 റ​ൺ​സ് നേ​ടി​യ റി​ച്ചി ബെ​റിം​ഗ്ടാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ടോം ​ബ്രൂ​സ് (35) റ​ൺ​സ് നേ​ടി.

വെ​സ്റ്റ്ഇ​ൻ​ഡീ​സി​നാ​യി ഷെ​പ്പേ​ർ​ഡ് അ​ഞ്ചും ജേ​സ​ൺ ഹോ​ൾ​ഡ​ർ മൂ​ന്നും വി​ക്ക​റ്റ് നേ​ടി. സ്കോ​ർ: ‌‌‌വെ​സ്റ്റ്ഇ​ൻ​ഡീ​സ് 182/5 സ്കോ​ട്ട്ല​ൻ​ഡ് 147 (18.5). അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ (64) വി​ൻ​ഡീ​സ് മ​ധ്യ​നി​ര താ​രം ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​റെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

സമനില തെറ്റി; വിൻഡീസിനെ 323 റൺസിന് തകർത്ത് കിവീസ്, പരമ്പര

വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് 323 റൺസിന്‍റെ തകർപ്പൻ ജയം. മൗണ്ട് മാംഗനൂയിയിൽ ന്യൂസിലൻഡ് ഉയർത്തിയ 462 റൺ‌സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് അവസാനദിനം 138 റൺസിന് പുറത്തായി.

ജയത്തോടെ, മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് 2-0ന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

അവസാനദിനം പിടിച്ചുനിന്നാൽ സമനില സ്വന്തമാക്കാനാകും എന്ന നിലയിലായിരുന്നു വിൻഡീസ് ക്രീസിലെത്തിയത്. എന്നാൽ, 67 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗിന് മാത്രാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ജോണ്‍ കാംപെല്‍ (16), തെവിന്‍ ഇംലാച്ച് (15), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ന്യൂസിലൻഡിനു വേണ്ടി 42 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ന്യൂസിലൻഡ് 306ന് ഡിക്ലയേർഡ്; റൺമല കയറാനൊരുങ്ങി വിൻഡീസ്

മൗണ്ട് മാംഗനൂയി: മൂന്നാം ടെസ്റ്റിൽ വിൻഡീസിനു മുന്നിൽ 462 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം വച്ച് ന്യൂസിലൻഡ്. നാലാംദിനം രണ്ടിന് 306 റൺസെന്ന നിലയിൽ കിവീസ് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.

അതിവേഗം സ്കോർ ചെയ്ത് വൻ വിജയലക്ഷ്യം മുന്നോട്ടുവയ്ക്കാനായിരുന്നു ന്യൂസിലൻഡിന്‍റെ ശ്രമം. സെഞ്ചുറിയോടെ നായകൻ ടോം ലാഥമും ഡെവൺ കോൺവേയും മുന്നിൽ നിന്നു നയിച്ചു. ലാഥം 130 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സറുമുൾപ്പെടെ 101 റൺസെടുത്തപ്പോൾ കോൺവേ 139 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 100 റൺ‌സെടുത്തു.

40 റൺസുമായി കെയ്ൻ വില്യംസണും 46 റൺസുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. കിവീസിന്‍റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. കാവെം ഹോഡ്ജ് ആണ്.

രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻ‌ഡീസ് നാലാംദിനം കളിയവസാനിപ്പിക്കുമ്പോൾ‌ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി ജോൺ കാംപ്‌ബെല്ലും 37 റൺസുമായി ബ്രൈഡൺ കിംഗുമാണ് ക്രീസിൽ. ഒരു ദിവസവും പത്തുവിക്കറ്റുകളും ബാക്കിനില്ക്കെ വിജയത്തിനായി അവർക്ക് ഇനിയും 419 റൺസ് കൂടി വേണം.

Sports

വി​​ൻ​​ഡീ​​സ് പൊ​​രു​​തു​​ന്നു

മൗ​​ണ്ട് മൗം​​ഗ​​നി: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം ദി​​നം ഫോ​​ളോ ഓ​​ണ്‍ ഒ​​ഴി​​വാ​​ക്കി വെ​​സ്റ്റി​​ൻ​​ഡീ​​സ്. 224 പ​​ന്തു​​ക​​ളി​​ൽ നി​​ന്ന് 109 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന കാ​​വെം ഹോ​​ഡ്ജി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ ഫോ​​ളോ ഓ​​ണ്‍ ഭീ​​ഷ​​ണി​​യി​​ൽ നി​​ന്ന് ക​​ര​​ക​​യ​​റ്റി​​യ​​ത്.

ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 575/8 സ്കോ​​റി​​നെ​​തി​​രേ മൂ​​ന്നാം ദി​​നം ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്പോ​​ൾ വി​​ൻ​​ഡീ​​സ് ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 381 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

ക​​രി​​യ​​റി​​ലെ ര​​ണ്ടാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി നേ​​ടി​​യ ഹോ​​ഡ്ജ് ജ​​സ്റ്റി​​ൻ ഗ്രീ​​വ്സി​​നൊ​​പ്പം ചേ​​ർ​​ന്ന് നി​​ർ​​ണാ​​യ​​ക​​മാ​​യ 81 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ട് പ​​ടു​​ത്തു​​യ​​ർ​​ത്തി. ന്യൂ​​സി​​ല​​ൻ​​ഡ് നി​​ര​​യി​​ൽ സ്പി​​ന്ന​​ർ അ​​ജാ​​സ് പ​​ട്ടേ​​ൽ സ്വ​​ന്തം നാ​​ട്ടി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു ടെ​​സ്റ്റ് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ ദി​​നം കൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. പ​​ര​​ന്പ​​ര​​യി​​ൽ 1-0 ന് ​​പി​​ന്നി​​ലാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്.

ജോ​​ണ്‍ കാ​​ന്പെ​​ൽ (45), ബ്രാ​​ണ്ട​​ൻ കിം​​ഗ് (63) ഓ​​പ്പ​​ണിം​​ഗ് പാ​​ർ​​ട്ണ​​ർ​​ഷി​​പ്പി​​ൽ മി​​ക​​ച്ച തു​​ട​​ക്ക​​മാ​​ണ് വി​​ൻ​​ഡീ​​സി​​ന് ന​​ൽ​​കി​​യ​​ത്. നൂ​​റ്റി​​പ്പ​​തി​​നൊ​​ന്ന് റ​​ണ്‍​സി​​ലാ​​ണ് ആ​​ദ്യ വി​​ക്ക​​റ്റ് വി​​ൻ​​ഡീ​​സി​​ന് ന​​ഷ്ട​​മാ​​യ​​ത്. ടെ​​വി​​ൻ ഇം​​ല​​ച്ച് (27), അ​​ലി​​ക് അ​​ത​​നാ​​സെ (45), ജ​​സ്റ്റി​​ൻ ഗ്രീ​​വ്സ് (43) എ​​ന്നി​​വ​​രും ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.

Sports

ഇരട്ടസെഞ്ചുറിയുമായി കോൺ‌വേ; ന്യൂസിലൻഡിന് കൂറ്റൻ സ്കോർ

മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് രണ്ടാംദിനം എട്ടുവിക്കറ്റ് നഷ്ടത്തിൽ 575 റൺസെന്ന നിലയിൽ ഒന്നാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.

രണ്ടാംദിനം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ഡെവൺ കോൺവേയുടെ ഇന്നിംഗ്സാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 367 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടെ 227 റൺസെടുത്ത കോൺവേയാണ് ടോപ് സ്കോറർ. 72 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. നേരത്തെ, നായകൻ ടോം ലാഥം (137) സെഞ്ചുറി നേടിയിരുന്നു.

അതേസമയം, ഇവരെക്കൂടാതെ, കെയ്ൻ വില്യംസൺ (31), അജാസ് പട്ടേൽ (30), ഗ്ലെൻ ഫിലിപ്സ് (29) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ.

വിൻഡീസിനു വേണ്ടി ജെയ്ഡൻ‌ സീൽസ്, ആൻഡേഴ്സൺ ഫിലിപ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്, റോസ്ടൺ ചേയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ലാഥം-കോൺവേ ഷോ! വിൻഡീസിനെതിരേ കിവീസ് കൂറ്റൻ സ്കോറിലേക്ക്

മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.

തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്‍റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.

279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.

Sports

കി​​വീ​​സ് ജ​​യം

വെ​​ല്ലിം​​ഗ്ട​​ണ്‍: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ ന്യൂ​​സി​​ല​​ന്‍​ഡി​​ന് ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ജ​​യം. ഇ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ല്‍ കി​​വീ​​സ് 1-0ന്‍റെ ​​ലീ​​ഡ് നേ​​ടി.

ആ​​ദ്യ ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. വെ​​ല്ലിം​​ഗ്ട​​ണ്‍ ടെ​​സ്റ്റി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ 56 റ​​ണ്‍​സി​​ന്‍റെ വി​​ജ​​യ​​ല​​ക്ഷ്യം കു​​റി​​ക്കാ​​നേ വി​​ന്‍​ഡീ​​സി​​നു സാ​​ധി​​ച്ചു​​ള്ളൂ.

ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഒ​​ന്നും ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ അ​​ഞ്ചും വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ജേ​​ക്ക​​ബ് ഡ​​ഫി​​യാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. സ്‌​​കോ​​ര്‍: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് 205, 128. ന്യൂ​​സി​​ല​​ന്‍​ഡ് 278/9, 57/1.

Sports

കിവീസ് പി​ടി​മു​റു​ക്കി

വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍: വെ​​​​സ്റ്റ് ഇ​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ടെ​​​​സ്റ്റ് ക്രി​​ക്ക​​റ്റി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന് ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 73 റ​​​​ണ്‍​സ് ലീ​​​​ഡ്. വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സ് സ്കോ​​​​റാ​​​​യ 205നെ​​​​തി​​​​രേ കി​​​​വീ​​​​സ് 278 റ​​​​ണ്‍​സ് നേ​​​​ടി പു​​​​റ​​​​ത്താ​​​​യി.

ര​​​​ണ്ടാം ദി​​​​നം മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്പോ​​​​ൾ വി​​​​ൻ​​​​ഡീ​​​​സ് ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 32 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. കി​​​​വീ​​​​സ് സ്കോ​​​​റി​​​​ന് 41 റ​​​​ണ്‍​സ് പി​​​​ന്നി​​​​ൽ. ബ്രാ​​​​ൻ​​​​ട​​​​ണ്‍ കിം​​​​ഗ് (15), ക​​​​വേം ഹോ​​​​ട്ജ് (3) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക്രീ​​​​സി​​​​ൽ.

സ്കോ​​​​ർ: വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സ് 205& 32/2. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് 278. ബ്ലെ​​യ​​ർ ടി​​ക്ന​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തോ​​ടെ (ആ​​ബ്സന്‍റ് ഹ​​ർ​​ട്ട്) 278/9 എ​​ന്ന നി​​ല​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ൻ മൈ​​ക്ക​​ൽ ഹേ (61), ​​​​ഡെ​​വോ​​​​ൻ കോ​​​​ണ്‍​വെ (60), കെ​​​​യ്ൻ വി​​​​ല്ല്യം​​​​സ​​​​ണ്‍ (37) എ​​​​ന്നി​​​​വ​​​​രു​​​​ടെ ഇ​​​​ന്നിം​​​​ഗ്സാ​​​​ണ് കി​​​​വീ​​​​സി​​​​നെ ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്. വി​​​​ൻ​​​​ഡീ​​​​സി​​​​നാ​​​​യി പ​​​​ന്തെ​​​​ടു​​​​ത്ത​​​​വ​​​​രെ​​​​ല്ലാം വി​​​​ക്ക​​​​റ്റു​​​​മാ​​​​യി മ​​​​ട​​​​ങ്ങി. ആ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ണ്‍ ഫി​​​​ലി​​​​പ് മൂ​​​​ന്നും കെ​​​​മ​​​​ർ റോ​​​​ച്ച് ര​​​​ണ്ടും വി​​​​ക്ക​​​​റ്റ് നേ​​​​ടി.

Sports

ഇരട്ടശതകത്തിലേക്ക് ഗ്രീവ്സ്, പിന്തുണയായി റോച്ച്; ക്രൈസ്റ്റ്ചർച്ചിൽ ജയം മണത്ത് വിൻഡീസ്

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ വെസ്റ്റ് ഇൻഡീസ്. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 429 റൺ‌സെടുത്തിട്ടുണ്ട്. 21 ഓവർ ബാക്കിനില്ക്കെ വിൻഡീസിന് ഇനി ജയിക്കാൻ 102 റൺസ് കൂടി മതി.

ഇരട്ടശതകത്തിലേക്ക് കുതിക്കുന്ന ജസ്റ്റിൻ ഗ്രീവ്സിന്‍റെയും അർധസെഞ്ചുറിയോടെ ഉറച്ച പിന്തുണ നല്കുന്ന കെമർ റോച്ചിന്‍റെയും കരുത്തിലാണ് വിൻഡീസ് ജയത്തിലേക്ക് ബാറ്റ് വീശുന്നത്. ഗ്രീവ്സ് 347 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 182 റൺസെടുത്തപ്പോൾ റോച്ച് 53 റൺസോടെ ക്രീസിലുണ്ട്.

നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്.

നേരത്തെ, നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻ‌ഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.

ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് ഇതുവരെ 157 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻ‌റി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

'ഹോപ്' ആയി ഷായ് ഹോപ്; കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി വിൻഡീസ്, നാലുവിക്കറ്റ് നഷ്ടം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ് സന്ദർശകർ. ആറുവിക്കറ്റ് ശേഷിക്കെ വിൻഡീസിന് ജയിക്കാൻ ഇനി 319 റൺസ് കൂടി വേണം.

സെഞ്ചുറിയോടെ ക്രീസിലുള്ള ഷായ് ഹോപ്, അർധസെഞ്ചുറി പിന്നിട്ട ജസ്റ്റിൻ ഗ്രീവ്സ് എന്നിവരിലാണ് വിൻഡീസിന്‍റെ പ്രതീക്ഷ മുഴുവനും. ഷായ് ഹോപ് 183 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 116 റൺസെടുത്തപ്പോൾ 143 പന്തിൽ 55 റൺസാണ് ഗ്രീവ്സ് നേടിയത്.

ജോൺ കാംപ്ബെൽ (15), ടാഗനരൈൻ ചന്ദർപോൾ (ആറ്), അലിക് അത്തനാസെ (അഞ്ച്), റോസ്റ്റൺ ചെയ്സ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിനു നഷ്ടമായത്. ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി രണ്ടുവിക്കറ്റെടുത്തപ്പോൾ മാറ്റ് ഹെന്‍‌റി, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ന്യൂസിലൻഡ് എട്ടിന് 466 റൺസെന്ന നിലയിൽ രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാമിന്നിംഗ്സ് ലീഡ് കൂടി ചേർത്ത് 531 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യമാണ് അവർ വിൻഡീസിനു മുന്നിൽ ഉയർത്തിയത്.

Sports

രചിനും ലാഥത്തിനും സെഞ്ചുറി; വിൻഡീസിനെതിരേ കിവീസിന് കൂറ്റൻ ലീഡ്

ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. മൂന്നാംദിനം കളിയവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 417 റൺസെന്ന നിലയിലാണ് ആതിഥേയർ. ആദ്യ ഇന്നിംഗ്സിലേതുൾപ്പെടെ നിലവിൽ 481 റൺസിന്‍റെ ലീഡാണ് കിവീസിനുള്ളത്. സ്കോർ: ന്യൂസിലൻഡ്- 231 & 414, വെസ്റ്റ് ഇൻഡീസ് - 167

21 റൺസുമായി വിൽ‌ യംഗും ആറു റൺസുമായി മൈക്കൽ ബ്രേസ്‌വെല്ലുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ നായകൻ ടോം ലാഥം (145), രചിൻ രവീന്ദ്ര (176) എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അതേസമയം, ഡെവൺ കോൺവേ (37), കെയ്ൻ വില്യംസൺ (ഒമ്പത്) എന്നിവർക്ക് തിളങ്ങാനായില്ല.

വിൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജെ ഷീൽഡ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Sports

മൂ​ന്നാം ഏ​ക​ദി​നം: ടോ​സ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്

ഹാ​മി​ൽ​ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹാ​മി​ൽ​ട​ണി​ലെ സെ​ഡോ​ൺ പാ​ർ​ക്കാ​ണ് മ​ത്സ​ര​വേ​ദി.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ന്യൂ​സി​ല​ൻ​ഡ് സ​മ്പൂ​ർ​ണ വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ശ്വാ​സ ജ​യം തേ​ടി​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ഡി​വോ​ൺ കോ​ൺ​വെ, ര​ചി​ൻ ര​വീ​ന്ദ്ര, വി​ൽ യം​ഗ്, മാ​ർ​ക്ക് ചാ​പ്മാ​ൻ, ടോം ​ലാ​തം (വി​ക്ക​റ്റ് കീ​പ്പ​ർ), മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ(​നാ​യ​ക​ൻ), സ​ക്കാ​രി ഫോ​ൽ​ക്ക്സ്, കൈ​ൽ ജാ​മീ​സ​ൺ, മാ​റ്റ് ഹെ​ന്‍‌​റി, ജേ​ക്ക​ബ് ഡ​ഫി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ജോ​ൺ കാം​ബെ​ൽ, അ​ക്കീം അ​ഗ​സ്റ്റെ, കി​യാ​സി കാ​ർ​ട്ടി, ഷാ​യ് ഹോ​പ്പ് (നാ​യ​ക​ൻ‍/​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡ്, റോ​സ്റ്റ​ൺ ചെ​യ്സ്, ജ​സ്റ്റി​ൻ ഗ്രീ​വ്സ്, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ സ്പ്രിം​ഗ​ർ, ഖാ​രി പി​യ​റി, ജ​യ്ഡ​ൻ സീ​ൽ​സ്.

Sports

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം; ന്യൂ​സി​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം

വെ​ല്ലിം​ഗ്ട​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഏ​ഴ് റ​ൺ​സി​നാ​ണ് കി​വീ​സ് വി​ജ​യി​ച്ച​ത്.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 270 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 262 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. 55 റ​ൺ​സു​മാ​യി ഷെ​ർ​ഫെ​യ്ന്‍ റൂ​ത​ർ​ഫോ​ർ​ഡും 38 റ​ൺ​സു​മാ​യി ജ​സ്റ്റി​ൻ ഗ്രീ​വ്സും 37 റ​ൺ​സു​മാ​യി നാ​യ​ക​ൻ ഷാ​യ് ഹോ​പും തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ൺ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. മാ​റ്റ് ഹെ​ന്‍‌​റി​യും സ​ക്കാ​റി ഫോ​ൽ​ക്ക്സും മി​ച്ച​ൽ സാ​ന്‍റ്ന​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 269 റ​ൺ‌​സ് എ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ ഡാ​ര​ൽ മി​ച്ച​ല്ലി​ന്‍റെ മി​ക​വി​ലാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 119 റ​ൺ​സാ​ണ് മി​ച്ച​ൽ എ​ടു​ത്ത​ത്. ഡി​വോ​ൺ കോ​ൺ​വെ 49 റ​ൺ​സും മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ 35 റ​ൺ​സും എ​ടു​ത്തു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ജെ​യ്ഡ​ൻ സീ​ൽ​സ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മാ​ത്യൂ ഫോ​ർ​ഡെ ര​ണ്ട് വി​ക്ക​റ്റും ജ​സ്റ്റി​ൻ ഗ്രീ​വ്സും റോ​സ്റ്റ​ൺ ചെ​യ്സും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു. ഡാ​ര​ൽ മി​ച്ച​ൽ ആണ് മ​ത്സ​ര​ത്തി​ലെ താ​രം. വി​ജ​യ​ത്തോ​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ന്നി​ലെ​ത്തി.

 

 

Sports

ക​ന​ത്ത മ​ഴ: ന്യൂ​സി​ല​ൻ​ഡ്-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് നാ​ലാം ടി20 ​നി​ർ​ത്തി​വ​ച്ചു

നെ​ൽ​സ​ൺ: ന്യൂ​സി​ല​ൻ​ഡ്-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം നി​ർ​ത്തി​വ​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ ഇ​ന്നിം​ഗ്സി​നി​ടെ​യാ​ണ് മ​ഴ എ​ത്തി​യ​ത്. 6.3 ഓ​വ​റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 38 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

12 റ​ൺ​സു​മാ​യി അ​മീ​ർ ജാം​ഗോ​യും മൂ​ന്ന് റ​ൺ​സു​മാ​യി ഷാ​യ് ഹോ​പു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. 21 റ​ൺ​സെ​ടു​ത്ത അ​ലി​ക്ക് അ​ത്ത​നാ​സെ​യു​ടെ വി​ക്ക​റ്റാ​ണ് വി​ൻ​ഡീ​സ് ന​ഷ്ട​മാ​യ​ത്.

Sports

നാ​ലാം ടി20: ​ന്യൂ​സി​ല​ൻ​ഡി​ന് ടോ​സ്; വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്

നെ​ൽ​സ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡി​ലെ നെ​ൽ​സ​ണി​ലു​ള്ള സാ​ക്സ്റ്റ​ൺ ഓ​വ​ൽ ആ​ണ് വേ​ദി.

പ​ര​മ്പ​ര​യി​ൽ ന്യൂ​സി​ല​ൻ​ഡ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഒ​രു മ​ത്സ​ര​ത്തി​ൽ കി​വീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് ജ​യി​ച്ചാ​ൽ ന്യൂ​സി​ൻ​ഡി​ന് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്താ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ഡി​വോ​ൺ കോ​ൺ​വെ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​റോ​ബി​ൻ​സ​ൺ, ര​ചി​ൻ ര​വീ​ന്ദ്ര, മാ​ർ​ക്ക് ചാ​പ്മാ​ൻ, ഡാ​ര​ൽ മി​ച്ച​ൽ, മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ, ജെ​യിം​സ് നീ​ഷാം, മി​ച്ച​ൽ സാ​ന്‍റ്ന​ർ (നാ​യ​ക​ൻ), കൈ​ൽ ജാ​മീ​സ​ൺ, ഇ​ഷ് സോ​ദി, ജേ​ക്ക​ബ് ഡ​ഫി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: അ​ലി​ക്ക് അ​ത്ത​നാ​സെ, അ​മീ​ർ ജാം​ഗോ, ഷാ​യ് ഹോ​പ് (നാ​യ​ക​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ർ​ഫെ​ൻ റൂ​ത​ർ​ഫോ​ഡ്, അ​ക്കീം അ​ഗ​സ്റ്റെ, റോ​ഷ്സ്റ്റ​ൺ ചെ​യ്സ്, റോ​വ്മാ​ൻ പ​വ​ൽ, റോ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ജേ​സ​ൺ ഹോ​ൽ​ഡ​ർ, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ സ്പ്രിം​ഗ​ർ.

 

Sports

അ​ഞ്ചാം മ​ത്സ​ര​വും തൂ​ക്കി; വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര തൂ​ത്തു​വാ​രി ഓ​സീ​സ്

ബാ​സ​റ്റ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ. അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ മൂ​ന്നു​വി​ക്ക​റ്റി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രു​ടെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 171 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 18 പ​ന്ത് ബാ​ക്കി​നി​ല്ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

കാ​മ​റൂ​ൺ ഗ്രീ​ൻ (32), മി​ച്ച​ൽ ഓ​വ​ൻ (37), ടിം ​ഡേ​വി​ഡ് (30), ആ​രോ​ൺ ഹാ​ർ​ഡി (28*) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഓ​സീ​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. പ​ര​മ്പ​ര​യി​ൽ 205 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ കാ​മ​റൂ​ൺ ഗ്രീ​ൻ ആ​ണ് പ​ര​മ്പ​ര​യു​ടെ താ​രം.

വി​ൻ​ഡീ​സി​നു വേ​ണ്ടി അ​കീ​ൽ ഹൊ​സൈ​ൻ മൂ​ന്നും ജേ​സ​ൺ ഹോ​ൾ​ഡ​ർ, അ​ൽ​സാ​രി ജോ​സ​ഫ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ, സെ​ന്‍റ് കി​റ്റ്സി​ലെ ബാ​സ​റ്റ​ർ വാ​ർ​ണ​ർ പാ​ർ​ക്കി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ വെ​ടി​ക്കെ​ട്ട് അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​റു​ടെ ഇ​ന്നിം​ഗ്സ് ക​രു​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 31 പ​ന്തി​ൽ മൂ​ന്നു​വീ​തം സി​ക്സ​റു​ക​ളും ബൗ​ണ്ട​റി​ക​ളും ഉ​ൾ​പ്പെ​ടെ താ​രം 52 റ​ൺ​സെ​ടു​ത്തു.

ഷെ​ർ​ഫാ​ൻ റു​ഥ​ർ​ഫോ​ർ​ഡ് (35), ജേ​സ​ൺ ഹോ​ൾ​ഡ​ർ (20) എ​ന്നി​വ​രും ഹെ​റ്റ്മെ​യ​റി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്കി. ഓ​സീ​സി​നു വേ​ണ്ടി ബെ​ൻ ഡ്വാ​ർ​ഷു​യി​സ് മൂ​ന്നു വി​ക്ക​റ്റും ന​ഥാ​ൻ എ​ല്ലി​സ് ര​ണ്ടും ആ​രോ​ൺ ഹാ​ർ​ഡി, സീ​ൻ ആ​ബ​ട്ട്, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ, ആ​ദം സാം​പ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടു​മാ​യി ഇ​ൻ​ഗ്ലി​സും ഗ്രീ​നും; വി​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഓ​സീ​സ്

കിം​ഗ്സ്റ്റ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 173 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ടു​വി​ക്ക​റ്റു​ക​ളും 28 പ​ന്തും ബാ​ക്കി​നി​ല്ക്കെ സ​ന്ദ​ർ​ശ​ക​ർ മ​റി​ക​ട​ന്നു.

വെ​ടി​ക്കെ​ട്ട് അ​ർ​ധ​സെ​ഞ്ചു​റി​യോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന ജോ​ഷ് ഇ​ൻ​ഗ്ലി​സും കാ​മ​റൂ​ൺ ഗ്രീ​നു​മാ​ണ് ഓ​സീ​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. 33 പ​ന്തി​ൽ അ​ഞ്ചു സി​ക്സ​റും ഏ​ഴു ബൗ​ണ്ട​റി​ക​ളു​മു​ൾ​പ്പെ​ടെ 78 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ജോ​ഷ് ഇ​ൻ​ഗ്ലി​സ് ആ​ണ് ടോ​പ് സ്കോ​റ​ർ. അ​തേ​സ​മ​യം, കാ​മ​റൂ​ൺ ഗ്രീ​ൻ 32 പ​ന്തി​ൽ നാ​ലു സി​ക്സ​റു​ക​ളും മൂ​ന്നു ബൗ​ണ്ട​റി​ക​ളും ഉ​ൾ​പ്പെ​ടെ 56 റ​ൺ​സെ​ടു​ത്തു.

ക്യാ​പ്റ്റ​ൻ മി​ച്ച​ൽ മാ​ർ​ഷ് (21), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (12) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​ന് ന​ഷ്ട​മാ​യ​ത്. വി​ൻ​ഡീ​സി​നു വേ​ണ്ടി ജേ​സ​ൺ ഹോ​ൾ​ഡ​ർ, അ​ൽ​സാ​രി ജോ​സ​ഫ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ജ​മൈ​ക്ക​യി​ലെ കിം​ഗ്സ്റ്റ​ൺ സ​ബീ​ന പാ​ർ​ക്കി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 172 റ​ൺ​സെ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബ്ര​ണ്ട​ൻ കിം​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ആ​ന്ദ്രെ റ​സ​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ബ്ര​ണ്ട​ൻ കിം​ഗ് 51 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. റ​സ​ൽ 36 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ആ​ദം സാം​പ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ന​താ​ൻ എ​ല്ലി​സും ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബെ​ൻ ഡ്വാ​ർ​ഷ്യ​സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

അ​ര​ങ്ങേ​റ്റ​ത്തി​ൽ വെ​ടി​ക്കെ​ട്ടു​മാ​യി ഓ​വ​ൻ; വി​ൻ​ഡീ​സി​നെ മൂ​ന്നു​വി​ക്ക​റ്റി​ന് വീ​ഴ്ത്തി ഓ​സീ​സ്

കിം​ഗ്സ്റ്റ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ജ​മൈ​ക്ക​യി​ലെ സ​ബീ​ന പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രു​ടെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ന്‍​ഡീ​സ് ഉ​യ​ർ​ത്തി​യ 189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​സീ​സ് ഏ​ഴു പ​ന്ത് ബാ​ക്കി​നി​ല്ക്കെ മ​റി​ക​ട​ന്നു.

അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ വെ​ടി​ക്കെ​ട്ട് അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ മി​ച്ച​ല്‍ ഓ​വ​നും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ കാ​മ​റൂ​ൺ ഗ്രീ​നു​മാ​ണ് ഓ​സീ​സി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. ഓ​വ​ൻ 27 പ​ന്തി​ൽ ആ​റു സി​ക്സ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 50 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഗ്രീ​ന്‍ 26 പ​ന്തി​ല്‍ അ​ഞ്ചു സി​ക്‌​സ​റു​ക​ളും ര​ണ്ടു ഫോ​റു​ക​ളു​മു​ൾ​പ്പെ​ടെ 51 റ​ണ്‍​സെ​ടു​ത്തു.

വി​ന്‍​ഡീ​സി​നാ​യി ജേ​സ​ന്‍ ഹോ​ള്‍​ഡ​ര്‍, അ​ല്‍​സാ​രി ജോ​സ​ഫ്, ഗു​ഡാ​കേ​ഷ് മോ​ട്ടി എ​ന്നി​വ​ര്‍ ര​ണ്ട് വീ​തം വി​ക്ക​റ്റെ​ടു​ത്തു. അ​കീ​ല്‍ ഹു​സൈ​ന്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന് റോ​സ്റ്റ​ന്‍ ചെ​യ്‌​സി​ന്‍റെ​യും നാ​യ​ക​ൻ‌ ഷാ​യ് ഹോ​പ്പി​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 32 പ​ന്തി​ല്‍ ഒ​മ്പ​ത് ഫോ​റും ര​ണ്ടു സി​ക്‌​സ​റും ഉ​ൾ​പ്പെ​ടെ 60 റ​ണ്‍​സെ​ടു​ത്ത റോ​സ്റ്റ​ൺ ചെ​യ്സ് ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഷാ​യ് ഹോ​പ് 39 പ​ന്തി​ല്‍ 55 റ​ണ്‍​സെ​ടു​ത്തു. അ​തേ​സ​മ​യം, അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ഷി​മ്രോ​ണ്‍ ഹെ​റ്റ്‌​മെ​യ​ര്‍ 19 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സ​റും ര​ണ്ടു ഫോ​റും സ​ഹി​തം 38 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി ബെ​ൻ ഡ്വാ​ർ​ഷു​യി​സ് 36 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സീ​ൻ ആ​ബ​ട്ട്, കൂ​പ്പ​ർ കോ​ണോ​ലി, ന​ഥാ​ൻ എ​ല്ലി​സ്, മി​ച്ച​ൽ ഓ​വ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up